നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം.

സുശാന്ത് സിംഗ് രജ്പുത്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം.
ഗൂഢാലോചനയാകാം ഇതിനു പിന്നില്‍. സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെട്ടു.

സുശാന്തിന്റെ മരണം കൊലപാതകമാണെന്നും നടന്‍ ആത്മഹത്യ ചെയ്യില്ലെന്നും ജന്‍അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവും പ്രതികരിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുശാന്തിന്റെ പാട്‌നയിലെ വീട്ടില്‍ ബന്ധുക്കളെ സന്ദര്‍ശിച്ചശേഷമാണ് ഇക്കാര്യം അറിയിച്ചത്.

സുശാന്തിന്റെ സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നരയോടെ മുബൈ ജുഹുവില്‍ നടക്കും. സുശാന്തിന്റെ അച്ഛന്‍ അടക്കം കുടുംബാംഗങ്ങള്‍ പട്‌നയില്‍ നിന്ന് രാവിലെ മുംബയിലെത്തും.കോവിഡ് പരിശോധനക്ക് ശേഷമാണ് സംസ്കാരം നടത്തുക.

Be the first to comment on "നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം."

Leave a comment

Your email address will not be published.


*