ഇന്ത്യ -ചൈന സംഘര്‍ഷം മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു.

ഇന്ത്യ -ചൈന

ല​ഡാ​ക്കി​ല്‍ ചൈ​നീ​സ് സൈ​ന്യ​വു​മാ​യി ഏ​റ്റു​മു​ട്ടി ഇ​ന്ത്യ​ന്‍ സൈ​ന്യം. സം​ഘ​ര്‍​ഷ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ കേ​ണ​ലും ര​ണ്ടു ജ​വാ​ന്‍​മാ​രും കൊ​ല്ല​പ്പെ​ട്ടു.ലഡാക്കിലെ ഗാല്‍വന്‍ താഴ് വരയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്.ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ ചൈനീസ് സൈനികരും കൊല്ലപ്പെട്ടന്നും സ്ഥിരീകരിച്ചിട്ടുണ്ട്.ഒന്നര മാസം മുമ്ബാണ് ഇന്ത്യന്‍ ലഡാക്കിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന കൈയേറ്റം നടത്തിയത്.

ഇതേ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിന് ഇന്ത്യയുടെയും ചൈനയുടെയും സൈനിക ഉദ്യോഗസ്ഥര്‍ കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയിരുന്നു.

1975ന്​ ശേഷം ഇതാദ്യമായാണ്​ ഇന്ത്യ -ചൈന സംഘര്‍ഷത്തില്‍ സൈനികര്‍ക്ക്​ ജീവന്‍ നഷ്​ടമാകുന്നത്​. പ്രശ്​ന പരിഹാരത്തിന്​ ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്​ഥര്‍ ചര്‍​ച്ച തുടങ്ങി.

Be the first to comment on "ഇന്ത്യ -ചൈന സംഘര്‍ഷം മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു."

Leave a comment

Your email address will not be published.


*