കോവിഡ് കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുജറാത്തിലെ ബി ജെ പി സര്‍ക്കാരിനെ തുറന്നുകാട്ടി രാഹുല്‍ ഗാന്ധി.

രാഹുല്‍ ഗാന്ധി

കോവിഡ് വൈറസ് കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാറിനെ തുറന്നുകാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്.ഗു​ജ​റാ​ത്തി​ല്‍ കൂ​ടു​ത​ല്‍ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു രാ​ഹു​ലി​ന്‍റെ വി​മ​ര്‍​ശ​നം.ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, പുതുച്ചേരി, ജാര്‍ഖണ്ഡ്, ചത്തീസ്ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് മരണനിരക്ക് പങ്കുവെച്ചാണ് ഗുജറാത്ത് മോഡല്‍ പുറത്തായെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

107958 കൊവിഡ് രോഗികളുമായി രാജ്യത്ത്. കൊവിഡ് കേസുകളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് മഹാരാഷ്ട്രയാണ്. 3950 പേരാണ് കൊവിഡ് ബാധിച്ച്‌ ഇവിടെ മരണപ്പെട്ടത്. 3.73 ശതമാനം ആണ് മഹാരാഷ്ട്രയിലെ കൊവിഡ് മരണനിരക്ക്. അതേസമയം കൊവിഡ് രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന ഗുജറാത്തിന്റെ മരണനിരക്ക് 6.25 ശതമാനമാണ് എന്നാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്.

രാജ്യത്തിന്റെ ശരാശരി മരണനിരക്ക് 2.8 ശതമാനം ആണ്. അതിന്റെ ഇരട്ടിയില്‍ അധികമാണ് ഗുജറാത്തിലേത്. 70 ലക്ഷം ജനസംഖ്യയുളള അഹമ്മദാബാദിനെയാണ് കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്.

Be the first to comment on "കോവിഡ് കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുജറാത്തിലെ ബി ജെ പി സര്‍ക്കാരിനെ തുറന്നുകാട്ടി രാഹുല്‍ ഗാന്ധി."

Leave a comment

Your email address will not be published.


*