ഇന്ത്യ- ചൈന സംഘര്‍ഷം; പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു.

നരേന്ദ്രമോദി

ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച വൈകീട്ട് 5 മണിയ്ക്കാണ് യോഗം വിളിച്ചിരിക്കുന്നത്.വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരിക്കും യോഗം നടത്തുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തിങ്കളാഴ്ച രാത്രിയാണ് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യചൈന സംഘര്‍ഷമുണ്ടായത്.ഒരു കേണല്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.വിജയവാഡ സ്വദേശി കേണല്‍ ബി സന്തോഷ് ബാബു, തമിഴ്‌നാട് തിരുവണ്ടനൈ സ്വദേശി ഹവില്‍ദാര്‍ എ പളനി, ജാര്‍ഖണ്ഡ് സാഹിബ് ഗഞ്ജ് സ്വദേശി ശിപായിയായ ഓജ എന്നീ സൈനികരാണ് കൊല്ലപ്പെട്ടത്.

Be the first to comment on "ഇന്ത്യ- ചൈന സംഘര്‍ഷം; പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു."

Leave a comment

Your email address will not be published.


*