കോവിഡ് ബാധിച്ച്‌ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എക്‌സെെസ് ഡ്രൈവര്‍ മരിച്ചു.

കോവിഡ് ബാധിച്ചു കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന എക്സൈസ് ഡ്രൈവര്‍ (28) മരിച്ചു.ബ്ലാത്തൂര്‍ സ്വദേശി സുനിലാണു മരിച്ചത്.ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 21 ആയി.എക്‌സെെസ് ഡ്രെെവറുടെ രോഗ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഇയാള്‍ക്ക് മറ്റ് രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. സമ്ബര്‍ക്കപ്പട്ടികയില്‍ 25 ബന്ധുക്കളും 18 സഹപ്രവര്‍ത്തകരുമുണ്ട്. ഇദ്ദേഹം ഈ മാസം 12 വരെ മട്ടന്നൂര്‍ എക്‌സെെസ് ഓഫീസില്‍ ജോലി ചെയ്‌തിരുന്നു.12ന് വൈകിട്ട് പനിയും ശ്വാസതടസ്സവുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂമോണിയ ബാധിച്ച്‌ ഇവിടെനിന്ന് 14ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അന്നു മുതല്‍ വെന്റിലേറ്ററിലായിരുന്നു.ഈ മാസം മൂന്നാം തിയ്യതി അബ്ക്കാരി കേസില്‍ അറസ്റ്റിലായ പ്രതിയെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് വേണ്ടി ഡ്രൈവര്‍ ജില്ല ആശുപത്രിയില്‍ എത്തിയിരുന്നു.

തുടര്‍ന്ന് പ്രതിയുമായി തോട്ടടയിലെ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലും ഇദ്ദേഹം എത്തിയതായി ആരോഗ്യവകുപ്പ് കണ്ടെത്തി.സംസ്ഥാനത്ത് ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നത് ആശങ്ക പരത്തുന്നു. ഇത്തരത്തില്‍ 60 കേസുകളാണ് സംസ്ഥാനത്തുള്ളത്.

Be the first to comment on "കോവിഡ് ബാധിച്ച്‌ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എക്‌സെെസ് ഡ്രൈവര്‍ മരിച്ചു."

Leave a comment

Your email address will not be published.


*