അന്തരിച്ച പ്രശസ്ത സംവിധായകന്‍ സച്ചിയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം 4.30 ന്.

അന്തരിച്ച പ്രശസ്ത സംവിധായകന്‍ കെ ആർ സച്ചിദാനനന്ദന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം നാലരയ്ക്ക് കൊച്ചി രവിപുരം ശ്മശാനത്തില്‍. ഇന്നു രാവിലെ ഒരുമണിക്കൂര്‍ ഹൈക്കോടതി വളപ്പില്‍ പൊതുദര്‍ശനം നടത്തി. സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു കഴിഞ്ഞു. ഇടുപ്പെല്ല് മാറ്റുന്ന ശസ്ത്രക്രിയ കഴിഞ്ഞ് സച്ചിന്‍ തിങ്കളാഴ്ച ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

ഇതിനെതുടര്‍ന്ന് ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലെ വെന്റിലേറ്റര്‍ ലേക്ക് മാറ്റിയ സച്ചി വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു മരിച്ചത്.കൊടുങ്ങല്ലൂര്‍ ടി കെ എസ് പുരം കൂവ്വക്കാട്ട് പരേതനായ രാമകൃഷ്ണന്റെയും ദാക്ഷായണിയുടെയും മകനാണ്. 20 വര്‍ഷത്തിലേറെയായി ഹൈക്കോടതി അഭിഭാഷകനാണ്. കൊടുങ്ങല്ലൂര്‍ ഗവ.

ബോയ്‌സ് ഹയര്‍സെക്കന്‍ഡറിയില്‍ പത്താം ക്ലാസ് വരെ പഠിച്ച സച്ചി തുടര്‍ന്ന് മാല്യങ്കര എസ് എന്‍ എം കോളേജില്‍നിന്ന് ബിരുദവും എറണാകുളം ലോ കോളേജില്‍നിന്ന് എല്‍ എല്‍ ബിയും നേടി. വക്കീല്‍പ്പണിക്കിടെ സുഹൃത്തായ സേതുവുമായി ചേര്‍ന്നെഴുതിയ തിരക്കഥകളാണ് ഒട്ടേറെ ജനപ്രിയചിത്രങ്ങള്‍ക്ക് വഴിതുറന്നത്.ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘അയ്യപ്പനും കോശിയും’ എഴുതി സംവിധാനം ചെയ്തത് സച്ചിയാണ്.

പൃഥ്വിരാജ് ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സ്’ രചിച്ചതും സച്ചി ആയിരുന്നു. പൃഥ്വിരാജ് നായകനായ ‘അനാര്‍ക്കലി’ ആയിരുന്നു സംവിധായകനായി സച്ചി അരങ്ങേറ്റം കുറിച്ച ചിത്രം. രാമലീല, റണ്‍ ബേബി റണ്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയതും സച്ചിയാണ്.

Be the first to comment on "അന്തരിച്ച പ്രശസ്ത സംവിധായകന്‍ സച്ചിയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം 4.30 ന്."

Leave a comment

Your email address will not be published.


*