നടന്‍ ശ്രീനിവാസനെതിരെ വനിത കമ്മീഷൻ കേസെടുത്തു.

അംഗനവാടി ടീച്ചര്‍മാര്‍ വിദ്യാഭ്യാസമില്ലാത്തവരാണെന്ന എന്ന പരാമര്‍ശം നടത്തിയതിനാണ് വനിത കമ്മീഷൻ കേസെടുത്തത്.സ്​ത്രീത്വത്തെ അപമാനിച്ചുവെന്ന്​ ചൂണ്ടിക്കാട്ടി അംഗനവാടി ടീച്ചര്‍മാരുടെ സംഘടന നല്‍കിയ പരാതിയിലാണ്​ നടപടി.

ഒരു സ്വകാര്യ ചാനലിന്​ നല്‍കിയ അഭിമുഖത്തിലാണ്​ ശ്രീനിവാസന്‍ വിവാദ പരാമര്‍ശം നടത്തിയത്.​ജോലിയില്ലാത്തവരെ അംഗനവാടി ടീച്ചർമാരായി നിയമിക്കുകയാണെന്നും ഇവർക്ക്​ മതിയായ വിദ്യാഭ്യാസമില്ലെന്നും ശ്രീനിവാസൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Be the first to comment on "നടന്‍ ശ്രീനിവാസനെതിരെ വനിത കമ്മീഷൻ കേസെടുത്തു."

Leave a comment

Your email address will not be published.


*