കൊലവിളി മുദ്രാവാക്യം വിളിച്ച ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിക്ക് എതിരെ നടപടി.

ഡിവൈഎഫ്‌ഐ

നിലമ്ബൂരില്‍ കൊലവിളി മുദ്രാവാക്യം വിളിച്ച ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് എ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. മു​സ്‌ലിം ലീ​ഗി​ന്‍റെ പ​രാ​തി​യി​ല്‍ എ​ട​ക്ക​ര പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.മൂ​ത്തേ​ടം മേ​ഖ​ലാ സെ​ക്ര​ട്ട​റി പി​കെ ഷെ​ഫീ​ഖി​നെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

ഷെഫീ​ഖി​നെ സം​ഘ​ട​ന​യു​ടെ എ​ല്ലാ ചു​മ​ത​ല​യി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യി മ​ല​പ്പ​റും ഡി​വൈ​എ​ഫ്‌ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.ക​ണ്ണൂ​രി​ല്‍ ഷു​ക്കൂ​റി​നെ കൊ​ന്നു​ത​ള്ളി​യ​തു​പോ​ലെ കൊ​ല്ലു​മെ​ന്ന ഡി​വൈ​എ​ഫ്‌ഐ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു.


2012ല്‍ ​ക​ണ്ണൂ​രി​ല്‍ കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ അ​രി​യി​ല്‍ ഷൂ​ക്കൂ​ര്‍ കൊ​ല ഓ​ര്‍​മി​പ്പി​ച്ചാ​യി​രു​ന്നു പ്ര​ക​ട​ന​ത്തി​ലെ മു​ദ്രാ​വാ​ദ്യം.ഷു​ക്കൂ​റി​നെ പ​ട്ടാ​പ്പ​ക​ല്‍ പാ​ട​ത്തു​നി​ര്‍​ത്തി ‘വി​ചാ​ര​ണ’ ന​ട​ത്തി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.അന്വേഷണം തുടരുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

Be the first to comment on "കൊലവിളി മുദ്രാവാക്യം വിളിച്ച ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിക്ക് എതിരെ നടപടി."

Leave a comment

Your email address will not be published.


*