ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിതം “A”.

A

പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ലിജോ ജോസ് പെല്ലിശ്ശേരി. തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ ഒന്നിന് ആരംഭിക്കുമെന്നാണ് ലിജോ ഫേസ്‌ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.എ എന്നെഴുതിയ ഒരു പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് ലിജോ പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവച്ചിരിക്കുന്നത്.

പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങുന്നതിനെച്ചൊല്ലി മലയാള സിനിമയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയായിരുന്നു ‘ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍?’ എന്ന പ്രതികരണവുമായി ലിജോ ജോസ് പെല്ലിശ്ശേരി രംഗത്തു വന്നത്.നിലവില്‍ ഷൂട്ടിങ്ങ് ആരംഭിച്ച ചിത്രങ്ങളുടെ ചിത്രീകരണം പുനരാംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

Be the first to comment on "ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിതം “A”."

Leave a comment

Your email address will not be published.


*