കൊറോണ; സമൂഹ വ്യാപനം ഏത് നിമിഷവും ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി.

കെ.​കെ. ഷൈ​ല​ജ

സം​സ്ഥാ​ന​ത്ത് ഏ​ത് നി​മി​ഷ​വും കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ.ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ കൂടുകയാണെന്നും പ്രവാസികള്‍ക്ക് ഇന്നു മുതല്‍ ദ്രുത പരിശോധന നടത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മറ്റ് ജില്ലക്കളേക്കാള്‍ തിരുവനന്തപുരത്തിന് ശ്രദ്ധ ആവശ്യമാണെന്നും വഞ്ചിയൂര്‍ സ്വദേശിയുടെ മരണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.കന്യാകുമാരിയില്‍ നിന്നടക്കം നിരവധി പേര്‍ തലസ്ഥാനത്ത് എത്തുന്നുണ്ട്.

സമൂഹ വ്യാപനം ഉണ്ടോയെന്ന് കണ്ടെത്താനുള്ള ആന്റിബോഡി പരിശോധന ഫലങ്ങള്‍ ക്രോഡീകരിക്കുകയാണെന്നും ആശങ്ക വേണ്ടെന്നാണ് സൂചനയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ മ​ര​ണം ത​ട​യാ​ന്‍ പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ഒ​രു ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​ണ് കേ​ര​ള​ത്തി​ല്‍ മ​ര​ണ​നി​ര​ക്കെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Be the first to comment on "കൊറോണ; സമൂഹ വ്യാപനം ഏത് നിമിഷവും ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി."

Leave a comment

Your email address will not be published.


*