സേനാ പിന്മാറ്റ ധാരണ പാലിക്കാതെ ചൈന പാഗോങ്ങില്‍ ഹെലിപ്പാട് നിര്‍മിക്കുന്നു.

പാഗോങ്ങില്‍ ഹെലിപ്പാട് നിര്‍മിക്കുന്നു

ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രകോപനങ്ങളുമായി ചൈന.സേനാ പിന്മാറ്റ ധാരണ പാലിക്കാതെ പാഗോങ്ങില്‍ ഹെലിപ്പാട് നിര്‍മിക്കുകയും സൈനിക വിന്യാസം നടത്തുന്നതായാണ് റിപ്പോര്‍ട്ട്.ഇത് സംബന്ധിച്ച ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

തന്ത്ര പ്രധാനമായ പ്രദേശങ്ങള്‍ ചൈനീസ് സൈന്യം കയ്യടിക്കിയിട്ടുണ്ടെന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് സൈനിക തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സേനയെ പിന്‍വലിക്കാമെന്ന് ചൈന ഉറപ്പുനല്‍കിയിരുന്നു.

ഫിംഗേഴ്സ് എന്ന് വിളിപ്പേരുള്ള മലനിരകളില്‍ ഒന്ന് മുതല്‍ എട്ട് ഫിംഗര്‍ വരെയും ഇന്ത്യയുടേത് ആണെന്നിരിക്കെയാണ് ഫിംഗര്‍ ഫോറിലെ ഹെലിപ്പാട് നിര്‍മാണം. ഹെലിപ്പാട് നിര്‍മാണം വഴി പ്രദേശത്തിന്റെ അവകാശ വാദം ഊട്ടിയുറപ്പിക്കുകയാണ് ചൈന.

ചൈനീസ് സൈന്യം വിന്യസിച്ച മേഖലകളില്‍ നിന്നും ഇന്ത്യന്‍ സൈനിക നീക്കങ്ങള്‍ വ്യക്തമായി നീരീക്ഷിക്കാം.അതേസമയം ഫിംഗര്‍ പോയിന്റെ കിഴക്കന്‍ ഭാഗത്തായി ചൈനീസ് വാഹനങ്ങള്‍, സൈനിക ടെന്റുകള്‍, ബോട്ടുകള്‍ എന്നിവ വിന്യസിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ ചെറിയ ടെന്റുകള്‍ സ്ഥാപിച്ച്‌ തന്ത്ര പ്രധാന മേഖലകള്‍ കയ്യടക്കുകയാണ് ചൈനയുടെ ലക്ഷ്യം.

Be the first to comment on "സേനാ പിന്മാറ്റ ധാരണ പാലിക്കാതെ ചൈന പാഗോങ്ങില്‍ ഹെലിപ്പാട് നിര്‍മിക്കുന്നു."

Leave a comment

Your email address will not be published.


*