രാ​ജ്യ​ത്ത് കോ​വി​ഡ് രോഗം വ്യാപിക്കുന്നതിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സൗ​ജ​ന്യ റേ​ഷ​ന്‍ വിതരണം ന​വം​ബ​ര്‍ വ​രെ നീ​ട്ടി​.

നരേന്ദ്രമോദി

രാ​ജ്യ​ത്ത് കോ​വി​ഡ് മ​ഹാ​മാ​രി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സൗ​ജ​ന്യ റേ​ഷ​ന്‍ സേ​വ​ന​ങ്ങ​ള്‍ ന​വം​ബ​ര്‍ വ​രെ നീ​ട്ടി​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.ഒ​രു രാ​ജ്യം ഒ​രു റേ​ഷ​ന്‍ കാ‍​ര്‍​ഡ് എ​ന്ന സം​വി​ധാ​നം ഏര്‍പ്പെടുത്തുമെന്നും രാ​ജ്യ​ത്തെ അഭിസംബോധന ചെയ്ത് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ പ്രധാനമന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ ലോ​ക​ത്തെ മ​റ്റ് രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ ആ​ശ്വാ​സ​ക​ര​മാ​യ നി​ല​യി​ലാ​ണ് ഇ​ന്ത്യ​യെ​ന്നും സ​മ​യ​ബ​ന്ധി​ത​മാ​യ തീ​രു​മാ​ന​ങ്ങ​ളും ന​ട​പ​ടി​ക​ളും ഇ​തി​ല്‍‌ വ​ലി​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് കു​റ​വാ​ണെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.ലോ​ക്ക്ഡൗ​ണ്‍‌ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ വ​ന്ന​തോ​ടെ സ​മൂ​ഹം കൂ​ടു​ത​ല്‍ അ​ശ്ര​ദ്ധ​മാ​യി​ത്തീ​ര്‍​ന്നി​ട്ടു​ണ്ട്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​വ​രെ ബോ​ധ​വാ​ന്മാ​രാ​ക്കേ​ണ്ട​തു​ണ്ട്. കോ​വി​ഡ് സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ക എ​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി മു​ത​ല്‍ എ​ല്ലാ​വ​രു​ടെ​യും ചു​മ​ത​ല​യാ​ണെ​ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Be the first to comment on "രാ​ജ്യ​ത്ത് കോ​വി​ഡ് രോഗം വ്യാപിക്കുന്നതിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സൗ​ജ​ന്യ റേ​ഷ​ന്‍ വിതരണം ന​വം​ബ​ര്‍ വ​രെ നീ​ട്ടി​."

Leave a comment

Your email address will not be published.


*