കോവിഡ്; തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി നഗരസഭ.

മേയര്‍ കെ.ശ്രീകുമാര്‍

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി നഗരസഭ.ഇന്ന് നാലു പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.മൊത്തം ഒമ്ബതുകേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഇതില്‍ നാലു കേസുകളുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.ബാലരാമപുരം സ്വദേശി, തുമ്ബ സ്വദേശി, സാഫല്യം കോപ്ലക്സിലെ ജീവനക്കാരനായ അസം സ്വദേശി, വഞ്ചിയൂര്‍ കുന്നുംപുറത്ത് ലോട്ടറി വില്‍പനക്കാരനായ 45-കാരന്‍ എന്നിവരുടെ രോഗത്തിന്റെ ഉറവിടമാണ് കണ്ടെത്താന്‍ സാധിക്കാത്തത്.

പാളയത്തെ സാഫല്യം കോംപ്ലക്‌സില്‍ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സാഫല്യം കോംപ്ലക്‌സും പാളയം മാര്‍ക്കറ്റും ഏഴ് ദിവസത്തേക്ക് പൂര്‍ണമായും അടച്ചിടുമെന്ന് മേയര്‍ കെ.ശ്രീകുമാര്‍ അറിയിച്ചു.നഗരസഭ ആരോഗ്യവിഭാഗത്തിന്റെ കൗണ്ടര്‍ പാളയം മാര്‍ക്കറ്റിന്റെ മുന്നില്‍ സ്ഥാപിക്കും.

വളരെ കുറച്ച്‌ ആളുകളെ മാത്രമേ കടത്തിവിടുകയുള്ളൂ.വഞ്ചിയൂര്‍, കുന്നുംപുറം മേഖല കണ്ടെയ്ന്‍മെന്റ് സോണായി മാറാനുള്ള തീരുമാനം വരാന്‍ പോവുകയാണ്. അതിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ ഉണ്ടാകുമെന്നും മേയര്‍ പറഞ്ഞു.നഗരത്തില്‍ ആള്‍ക്കൂട്ടത്തെ കര്‍ശനമായി നിയന്ത്രിക്കും.

ബസ് സ്റ്റാന്‍ഡുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകള്‍, അക്ഷയകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തും.വഞ്ചിയൂര്‍-പാളയം മേഖലകളെ ഉടന്‍ കണ്ടെയ്ന്‍മെന്റ് സോണാക്കും. നാളെ രാവിലെ മുതല്‍ വഞ്ചിയൂര്‍-പാളയം മേഖലയില്‍ അണുനശീകരണം നടത്തുമെന്നും മേയര്‍ അറിയിച്ചു.

Be the first to comment on "കോവിഡ്; തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി നഗരസഭ."

Leave a comment

Your email address will not be published.


*