ഏഷ്യയിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്രൊജക്‌ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ വൈദ്യുത നിലയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉല്‍ഘാടനം ചെയ്തു. മധ്യപ്രദേശിലെ റേവ ജില്ലയില്‍ 1590 ഏക്കര്‍ സ്ഥലത്ത് സ്ഥാപിച്ച 750 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പവര്‍ സ്‌റ്റേഷനാണ് നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി രാജ്യത്തിന്
സമർപ്പിച്ചത്.

പുതിയ സോളാര്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതിലൂടെ പ്രതിവര്‍ഷം 15 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നത് തടയാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. റേവ അള്‍ട്രാ മെഗാ സോളാര്‍ ലിമിറ്റഡ് വികസിപ്പിച്ച സോളാര്‍ പാര്‍ക്ക് മധ്യപ്രദേശ് ഊര്‍ജ വികാസ് നിഗം ലിമിറ്റഡ്, സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്തസംരംഭമാണ്.

ഇന്ത്യയിലെയും ലോകത്തിലെ തന്നെയും ഏറ്റവും വലിയ സിംഗിള്‍-സൈറ്റ് പവര്‍ പ്ലാന്റുകളിലൊന്നാണ് രിവയിലേത്. 500 ഹെക്ടറുകളില്‍ വീതം സ്ഥിതി ചെയ്യുന്ന 250 മെഗാവാട്ട് ഉത്‌പാദനശേഷിയുള്ള മൂന്ന് സോളാര്‍ യൂണിറ്റുകളാണ് സോളാര്‍ പാര്‍ക്കിലുള്ളത്. രേവ സൗരോര്‍ജ്ജ നിലയം മധ്യപ്രദേശിന് മാത്രമല്ല, ദില്ലി മെട്രോയ്ക്കും വൈദ്യുതി വിതരണം ചെയ്യുമെന്ന് മോദി പറഞ്ഞു.

Be the first to comment on "ഏഷ്യയിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്രൊജക്‌ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു."

Leave a comment

Your email address will not be published.


*