ബലാല്‍സംഘ കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി.

ഫ്രാങ്കോ

ബലാല്‍സംഘ കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആണ് ജാമ്യം റദ്ധാക്കിയത്.അഡീഷണല്‍ ജില്ലാ ജഡ്‌ജി ജി. ഗോപകുമാര്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.തുടച്ചയായി 14 തവണ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ജാമ്യം റദ്ധാക്കിയത്.

ജലന്ധറിലെ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം കൊവിഡ് തീവ്രമേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ യാത്ര ചെയ്യാന്‍ പ്രയാസമുണ്ടെന്നാണ് ഇതിനു കാരണമായി ബിഷപ്പ് അറിയിച്ചത്.എന്നാല്‍ ഇത് കള്ളമാണെന് പ്രോസിക്യൂഷന്‍ കണ്ടെത്തിയിരുന്നു.ഇതിനെ തുടർന്ന് ഇന്ന് കോടതി സ്വമേധയ കേസ് എടുക്കുകയായിരുന്നു. കേസ് ഓ​ഗസ്റ്റ് 13ന് വീണ്ടും പരി​ഗണിക്കും.

Be the first to comment on "ബലാല്‍സംഘ കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി."

Leave a comment

Your email address will not be published.


*