ഡെപ്യൂട്ടി കലക്ടര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു.

Debdutta Ray

ബംഗാളില്‍ ഹുഗ്ലി ജില്ലയിലെ ചന്ദനഗര്‍ ഡെപ്യൂട്ടി കലക്ടറായ ദേവ്ദത്ത റായ് (38) ആണ് മരിച്ചത്. ഹുഗ്ലി ജില്ലയിലെ കുടിയേറ്റക്കാര്‍ക്കിടയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ നിരയില്‍ നിന്ന ആളാണ് ദേവ്ദത്ത റായ്.ജൂലൈ മാസം ആദ്യമാണ് ഇവര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

ഞായറാഴ്ച നില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ഹൂഗ്ലി ജില്ലയിലെ കുടിയേറ്റക്കാരെ സ്വന്തം നാടുകളിലേക്ക് എത്തിക്കാനും അവര്‍ക്കിടയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും മുന്‍ നിരയില്‍ നിന്നയാളാണ് ദേവ്ദത്ത. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉദ്യോഗസ്ഥയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Be the first to comment on "ഡെപ്യൂട്ടി കലക്ടര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു."

Leave a comment

Your email address will not be published.


*