കെ.ടി. ജലീലന്റെ പ്രസ്താവന പച്ചക്കള്ളമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

കെ. സുരേന്ദ്രന്‍.

സ്വപ്‌നയുമായി ഫോണില്‍ ബന്ധപ്പെട്ടത് യുഎഇ കോണ്‍സുലേറ്റിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന കെ.ടി. ജലീലന്റെ പ്രസ്താവന പച്ചക്കള്ളമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ജലീലിനും അദ്ദേഹത്തിന്റെ ഓഫീസിനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നും കോള്‍ ലിസ്റ്റ് പുറത്തുവന്നതില്‍ കെ.ടി. ജലീല്‍ പറയുന്ന വാദമുഖങ്ങള്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പറഞ്ഞ തിയതിക്ക് മുമ്ബ് സ്വപ്നയെ ജലീല്‍ ഫോണില്‍ വിളിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.മന്ത്രി കെ.ടി. ജലീല്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കിറ്റ് ഭക്ഷ്യധാന്യ കിറ്റോ അതോ സ്വര്‍ണ കിറ്റ് ആണോ എന്ന് വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കെ.ടി ജലീല്‍ നേരത്തേയും ചില തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പൂര്‍വകാല ചരിത്രം പരിശോധിച്ചാല്‍ ഇത് അറിയാന്‍ സാധിക്കും.

സ്വപ്‌നയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിട്ടും, ജലീല്‍ താന്‍ ഇവരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്ന കാര്യം എന്തുകൊണ്ട് മറച്ചുവെച്ചു. ഈ ആരോപണങ്ങള്‍ ഇല്ലാതാകണമെങ്കില്‍ രണ്ട് മാസത്തെ ഫോണ്‍ രേറഖകള്‍ പുറത്തുവിടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയുടെ രാജിക്കായി ബിജെപി ബഹുജന പ്രക്ഷോഭത്തിന് തുടക്കമിടുമെന്നും സുരേന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Be the first to comment on "കെ.ടി. ജലീലന്റെ പ്രസ്താവന പച്ചക്കള്ളമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍."

Leave a comment

Your email address will not be published.


*