ഇ ​മൊ​ബി​ലി​റ്റി പ​ദ്ധ​തി​യി​ല്‍​നി​ന്ന് പ്രൈ​സ് വാ​ട്ട​ര്‍​ഹൗ​സ് കൂ​പ്പേ​ഴ്സി​നെ (പി​ഡ​ബ്ല്യു​സി) ഒ​ഴി​വാ​ക്കി.

പി​ഡ​ബ്ല്യു​സി

ഇ ​മൊ​ബി​ലി​റ്റി പ​ദ്ധ​തി​യി​ല്‍​നി​ന്ന് വി​വാ​ദ കമ്പനിയായ പ്രൈ​സ് വാ​ട്ട​ര്‍​ഹൗ​സ് കൂ​പ്പേ​ഴ്സി​നെ (പി​ഡ​ബ്ല്യു​സി) ഒ​ഴി​വാ​ക്കി. ക​ണ്‍​സ​ള്‍​ട്ട​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നാ​ണ് പി​ഡ​ബ്ല്യു​സി​യെ നീ​ക്കി​യ​ത്. സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ പ​ദ്ധ​തി​യു​ടെ ക​ര​ട് രേ​ഖ ക​മ്ബ​നി സ​മ​ര്‍​പ്പി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​മ്ബ​നി​യെ ഒ​ഴി​വാ​ക്കി​യ​ത്.​ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.ഇ-​മൊ​ബി​ലി​റ്റി പ​ദ്ധ​തി വ​ഴി 4,500 കോ​ടി മു​ട​ക്കി 3,000 ബ​സു​ക​ള്‍ വാ​ങ്ങാ​നു​ള്ള പ​ദ്ധ​തി​യി​ലെ ക​ണ്‍​സ​ല്‍​ട്ട​ന്‍​സി ക​രാ​ര്‍ പ്രൈ​സ് വാ​ട്ട​ര്‍ ഹൗ​സ് കൂ​പ്പ​റി​ന് ന​ല്‍​കി​യ​തി​ല്‍ വ​ന്‍ അ​ഴി​മ​തി​യു​ണ്ടെന്ന് പ്രതിപക്ഷ ആരോപണം ഉണ്ടായിരുന്നു.

ഐ​ടി വ​കു​പ്പി​ന് കീ​ഴി​ലെ സ്പേ​സ് പാ​ര്‍​ക്ക് ക​ണ്‍​സ​ള്‍​ട്ട​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് നേ​ര​ത്തെ പി​ഡ​ബ്ല്യു​സി​യെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. പ്രൈ​സ് വാ​ട്ട​ര്‍​ഹൗ​സ് കൂ​പ്പേ​ഴ്സി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ത​ന്നെ ക​മ്ബ​നി​യെ നി​യ​മി​ച്ച​തി​ല്‍ അ​പാ​ക​ത​യി​ല്ലെന്നും പ്രൈ​സ് വാ​ട്ട​ര്‍​ഹൗ​സ് കൂ​പ്പേ​ഴ്സ് എ​ന്ന സ്ഥാ​പ​നം, ഇ​ന്ത്യാ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ഇ​ല​ക്‌ട്രോ​ണി​ക്സ് ആ​ന്‍​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള നാ​ഷ​ണ​ല്‍ ഇ​ന്‍​ഫ​ര്‍​മേ​റ്റി​ക് സെ​ന്‍റ​ര്‍ സ​ര്‍​വീ​സ​സ് ഇ​ന്‍ കോ​ര്‍​പ്പ​റേ​റ്റ​ട് എം​പാ​ന​ല്‍ ചെ​യ്തി​ട്ടു​ള്ള സ്ഥാ​പ​ന​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.

Be the first to comment on "ഇ ​മൊ​ബി​ലി​റ്റി പ​ദ്ധ​തി​യി​ല്‍​നി​ന്ന് പ്രൈ​സ് വാ​ട്ട​ര്‍​ഹൗ​സ് കൂ​പ്പേ​ഴ്സി​നെ (പി​ഡ​ബ്ല്യു​സി) ഒ​ഴി​വാ​ക്കി."

Leave a comment

Your email address will not be published.


*