സച്ചിന്‍ പൈല‌റ്റിന് തല്‍ക്കാല ആശ്വസം.

സച്ചിന്‍ പൈല‌റ്റ്

രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരുമായി പിണങ്ങി നില്‍ക്കുന്ന സച്ചിന്‍ പൈല‌റ്റ് വിഭാഗത്തിന് തല്‍ക്കാലം ആശ്വസിക്കാം. സച്ചിന്‍ ഉള്‍പ്പടെ 19 എം എല്‍ എമാര്‍ക്ക് അയോഗ്യത ഏര്‍പ്പെടുത്തിയ സ്‌പീക്കറുടെ നടപടി വെള‌ളിയാഴ്‌ച വരെ പാടില്ലെന്ന രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.കേസില്‍ നാളെ തീരുമാനം പ്രഖ്യാപിക്കാമെന്നാണ് രാജസ്ഥാന്‍ ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. സ്പീക്കര്‍ എന്ത് തീരുമാനിക്കണം എന്ന് ആര്‍ക്കും പറയാനാകില്ലെന്നും എന്നാല്‍ വിശദമായ വാദം ഈ കേസില്‍ വേണ്ടി വരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ജനാധിപത്യത്തില്‍ വിയോജിപ്പിന്റെ ശബ്ദം അടിച്ചമര്‍ത്താനാവില്ല.

ഒരു ദിവസത്തെ കാര്യമല്ലേ, എന്തുകൊണ്ട് കാത്തിരുന്നുകൂടാ എന്ന് സുപ്രീം കോടതി ചോദിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്ക് പുറമെ ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കൃഷ്ണ മുരാരി എന്നിവരാണ് സുപ്രീംകോടതി ബെഞ്ചിലുള്ളത്.കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട് വിളിച്ചു ചേര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു സച്ചിന്‍ പൈലറ്റിനെയും മറ്റ് 18 നേതാക്കളെയും അയോഗ്യരാക്കിയത്.

ഇതിനെതിരേ സച്ചിന്‍ പൈലറ്റ് രംഗത്ത് വന്നിരുന്നു. നിയമപോരാട്ടത്തില്‍ താന്‍ വിജയിച്ചാല്‍ കോണ്‍ഗ്രസിലെ എന്റെ അവകാശങ്ങള്‍ക്ക് വേണ്ടി ഇനിയും ഞാന്‍ പോരാടുമെന്നും സച്ചിന്‍ പറഞ്ഞു.

Be the first to comment on "സച്ചിന്‍ പൈല‌റ്റിന് തല്‍ക്കാല ആശ്വസം."

Leave a comment

Your email address will not be published.


*