എന്‍.ഐ.എ സെക്രട്ടറിയേറ്റിലേക്കെത്തിയത് അപമാനകരമെന്ന് ചെന്നിത്തല.

രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിലേക്ക് എന്‍ ഐ എ അന്വേഷണം നീളുന്നത് കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണ്.മുഖ്യമന്ത്രി മാന്യമായി രാജിവെച്ച്‌ പോകാനുള്ള അവസരമാണിതെന്നും ചെന്നിത്തലവാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പ് തുടക്കം മുതല്‍ ശിവശങ്കര്‍ അടക്കമുള്ള പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. വിമാനത്താവളത്തിന് പുറത്തേക്ക് വരുന്ന സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ അന്വേഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. എന്നാല്‍ കേരള പോലീസ് വിഷയത്തില്‍ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.

മുഖ്യമന്ത്രിയുടെ അറിവോടെയാണ് പ്രതികളെ സംരക്ഷിക്കപ്പെടുന്നത്.എല്‍.ഡി.എഫിലെ കക്ഷികള്‍ എന്താണ് വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.മൂന്നരക്കോടി ജനങ്ങളും അപമാനിക്കപ്പെട്ടു.മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിട്ടേ രാജിവക്കൂ എന്ന നിലപാട് പാടില്ല.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആഗസ്റ്റ് ഒന്നിന് കേരളത്തിലെ എല്ലാ യു ഡി എഫ് എം പിമാരും എം എല്‍ എമാരും അവരുടെ വീട്ടില്‍ സത്യാഗ്രഹം ഇരിക്കും.സോഷ്യല്‍ മീഡിയയിലുടെ ജനങ്ങളോട് സമരത്തിന്റെ കാരണങ്ങള്‍ ജനപ്രതിനിധികള്‍ വിശദീകരിക്കും.

സമ്ബൂര്‍ണ ലോക്ക്ഡൗണിനോട് യു ഡി എഫ് യോജിക്കുന്നില്ലെന്ന് ചെന്നിത്തല അറിയിച്ചു.

Be the first to comment on "എന്‍.ഐ.എ സെക്രട്ടറിയേറ്റിലേക്കെത്തിയത് അപമാനകരമെന്ന് ചെന്നിത്തല."

Leave a comment

Your email address will not be published.


*