ചെന്നൈയിലെ പാവങ്ങളുടെ ഡോക്ടര്‍ കൊവിഡ് ബാധിച്ചു മരിച്ചു.

സി മോഹന്‍ റെഡ്ഡി

ചെന്നൈയില്‍ പത്തുരൂപയ്ക്ക് ചികിത്സ നടത്തിയിരുന്ന ചെന്നൈയിലെ പാവങ്ങളുടെ ഡോക്ടര്‍ എന്ന് അറിയപ്പെടുന്ന ഡോ. സി മോഹന്‍ റെഡ്ഡി (84) കൊവിഡ് ബാധിച്ചു മരിച്ചു.ബുധനാഴ്ച രാവിലെയാണ് മരണമടഞ്ഞത്.ലോക്ക്ഡൗണില്‍ പോലും മോഹന്‍ റെഡ്ഡി ചികിത്സ നടത്തിയിരുന്നു. ജൂണ്‍ 25 നായിരുന്നു റെഡ്ഡിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

സ്ഥലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെ പെട്ടെന്ന് കുഴഞ്ഞ് വീഴുകയും മരണമടയുകയുമായിരുന്നു.

പണമില്ലാത്താവരും സാധാരണക്കാരും ചേരി നിവാസികളുമെല്ലാം അദ്ദേഹത്തെ തേടി വരുമായിരുന്നു. പ്രദേശവാസികളെ ചികിത്സിക്കാനായി തുറന്ന 30 ബെഡ്ഡുകളുള്ള ചെറിയ ആശുപത്രി ഏതുസമയത്തും പ്രവര്‍ത്തിച്ചിരുന്നു.പത്തു വര്‍ഷത്തെ സേവനത്തെ തമിഴ്‌നാട് സര്‍ക്കാര്‍ ആദരിക്കുകയും ചെയ്തിരുന്നു.

Be the first to comment on "ചെന്നൈയിലെ പാവങ്ങളുടെ ഡോക്ടര്‍ കൊവിഡ് ബാധിച്ചു മരിച്ചു."

Leave a comment

Your email address will not be published.


*