കോവിഡ് വ്യാപനം; ജൂലായ് 27ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും.

നരേന്ദ്രമോദി

രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലായ് 27ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ച്ചയായി രാജ്യത്ത് അരലക്ഷത്തിനടുത്ത് ആളുകള്‍ രോഗബാധിതരാകുന്നതും, മരണനിരക്ക് ക്രമാതീതമായി ഉയരുന്നതും പരിഗണിച്ച്‌ വീണ്ടും സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും അടുത്ത അണ്‍ലോക്ക് ഘട്ടത്തിലേക്ക് (അണ്‍ലോക്ക് 3.0) കടക്കുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്യാനാണ് യോഗം.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അന്‍പതിനായിരത്തോട് അടുക്കുകയാണ്. 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48,916 ആയി. ആകെകോവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് ലക്ഷം കടന്നു. 13,36,86l പേര്‍ക്കാണ് ഇതുവരെകോവിഡ് സ്ഥിരീകരിച്ചത്.

757 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 31,358 ആയി. അതേ സമയം രാജ്യത്തെ രോഗമുക്തി നിരക്ക് 63.53 ശതമാനമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി ബിഹാര്‍, അസം, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഫോണില്‍ സംസാരിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

തെലങ്കാന, ആന്ധ്ര, യുപി, കര്‍ണാടക, ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളോട് ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

Be the first to comment on "കോവിഡ് വ്യാപനം; ജൂലായ് 27ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും."

Leave a comment

Your email address will not be published.


*