സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ അവശ്യമില്ലെന്ന്‌ മന്ത്രിസഭാ തീരുമാനം.

ലോക്ക് ഡൗണ്‍

സംസ്ഥാനത്ത് വീണ്ടും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കില്ല. വീണ്ടുമൊരു ലോക്ക് ഡൗണ്‍ നടപ്പാക്കുന്നത് അപ്രായോഗികമെന്ന് പ്രത്യേക മന്ത്രിസഭാ യോഗമാണ് വിലയിരുത്തിയത്. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

നേരത്തെ നടന്ന സര്‍വകക്ഷി യോഗത്തിലും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ആവശ്യമില്ലെന്ന അഭിപ്രായമാണ് ഉയര്‍ന്നത്. ലോക്ക് ഡൗണ്‍ നടപ്പാക്കിയാല്‍ ദിവസവേതനക്കാര്‍ ഉള്‍പ്പെടെ സാധാരണക്കാരായ ആളുകളുടെ ദൈനംദിന ജീവിതം പോലും പ്രതിസന്ധിയിലാകുമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നൽകിയിരുന്നു.ധനബില്‍ പാസാക്കാനുള്ള സമയം രണ്ട് മാസത്തേക്ക് നീട്ടാന്‍ തീരുമാനിച്ചു.

ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഓണ്‍ലൈനിലൂടെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ജനവികാരം എതിരാക്കുമെന്നും ജനജീവിതം കൂടുതല്‍ ദുരിതത്തിലാക്കുമെന്നും യോഗം വിലയിരുത്തി.

ജില്ലാ കളക്ടറും ജില്ലയുടെ ചുമതലയുള്ള മന്ത്രിയും സാഹചര്യമനുസരിച്ചു ഓരോ പ്രദേശങ്ങളിലും തീരുമാനമെടുക്കും. കടകളുടെ പ്രവര്‍ത്തിസമയം അടക്കമുള്ള കാര്യങ്ങള്‍ ജില്ലാതല സമിതി തീരുമാനിക്കും.

Be the first to comment on "സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ അവശ്യമില്ലെന്ന്‌ മന്ത്രിസഭാ തീരുമാനം."

Leave a comment

Your email address will not be published.


*