വനിതാ എസ് ഐയ്ക്കൊപ്പം പൊലീസുകാരന്‍ വില കൂടിയ ചെടി ചട്ടിയോടെ മോഷ്ടിച്ചു.

പൊലീസുകാരന്‍ വില കൂടിയ ചെടി ചട്ടിയോടെ മോഷ്ടിച്ചു.

ചെമ്ബഴന്തിക്കു സമീപം വനിതാ എസ് ഐയ്ക്കൊപ്പം പൊലീസുകാരന്‍ ഔദ്യോഗിക ജീപ്പിലെത്തി വീട്ടിന്റെ മതിലില്‍ നിന്നു വില കൂടിയ ചെടി ചട്ടിയോടെ മോഷ്ടിച്ചു.ചെടി കാണാതായതോടെ വീട്ടുകാർ സമീപത്തെ ക്ഷേത്രത്തിന്റെ സിസി ക്യാമറയില്‍ പരിശോധിച്ചപ്പോഴാണ് ജീപ്പ് നിര്‍ത്തി ഇറങ്ങിയ ഡ്രൈവറായ പൊലീസുകാരന്‍ പരിസരം നിരീക്ഷിച്ച്‌ ആരുമില്ലെന്ന് ഉറപ്പാക്കിയശേഷം ചെടി ചട്ടിയോടെ പൊക്കി ജീപ്പിലാക്കി ഓടിച്ചുപോകുന്ന ദൃശ്യങ്ങൾ വീട്ടുകാര്‍ കണ്ടത്.16 നു പുലര്‍ച്ചെ 4.50 നു നടന്ന മോഷണം പക്ഷേ ഇതുവരെ കേസായിട്ടില്ല.എന്നാല്‍ നാട്ടില്‍ പാട്ടായതോടെ രഹസ്യാന്വേഷണ വിഭാഗം പൊലീസിലെ ഉന്നതര്‍ക്ക് റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്.

Be the first to comment on "വനിതാ എസ് ഐയ്ക്കൊപ്പം പൊലീസുകാരന്‍ വില കൂടിയ ചെടി ചട്ടിയോടെ മോഷ്ടിച്ചു."

Leave a comment

Your email address will not be published.


*