ആഗസ്റ്റ് അഞ്ച് മുതല്‍ സൗജന്യ ഓണക്കിറ്റ് വിതരണം.

റേഷന്‍ കട

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഓണത്തിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ സൗജന്യകിറ്റ് വിതരണം ആരംഭിക്കും.ഓഗസ്‌റ്റ് അഞ്ചു മുതല്‍ നൽകി തുടങ്ങാനാണ് തീരുമാനം.സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് ലഭിക്കുന്നതാണ്.പതിനൊന്നിന പലവ്യഞ്ജനങ്ങളാണ് കിറ്റിലുള്ളത്.

ഇതിനുള്ള സാധനങ്ങള്‍ പാക്ക് ചെയ്ത വിതരണത്തിന് തയ്യാറാക്കാന്‍ ഭക്ഷ്യ വകുപ്പ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എ എ വൈ, മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് ( മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) ഓഗസ്‌റ് 5 മുതല്‍ 15 വരെയാണ് കിറ്റുകള്‍ നല്‍കുക.

സബ്സിഡി വിഭാഗത്തില്‍ (നീല) പെട്ടവര്‍ക്ക് 16 മുതല്‍ 20 വരേയും, നോണ്‍ സബ്സിഡി വിഭാഗത്തിലുള്ളവര്‍ക്ക് (വെള്ള) 21 മുതല്‍ 25 വരേയുമാണ് കിറ്റ് വിതരണം ചെയ്യുക.

Be the first to comment on "ആഗസ്റ്റ് അഞ്ച് മുതല്‍ സൗജന്യ ഓണക്കിറ്റ് വിതരണം."

Leave a comment

Your email address will not be published.


*