പി.കൃഷ്ണപിള്ള സ്മാരകം നശിപ്പിച്ച കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു.

പി.കൃഷ്ണപിള്ള

പി.കൃഷ്ണപിള്ള സ്മാരകം തീവച്ചു നശിപ്പിച്ച കേസിലെ മുഴുവന്‍ പ്രതികളെയും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു.
പ്രതികള്‍ക്കെതിരെ തെളിവുകളില്ലെന്ന കണ്ടെത്തലോടെയാണ് കോടതി വെറുതെ വിട്ടത്. വിഎസ് അച്യുതാനന്ദന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ഉള്‍പ്പടെ അ‍ഞ്ച് പേരാണ് കേസില്‍ പ്രതികളായിരുന്നത്.

2013 ഒക്ടോബര്‍ 31 ന് പുലര്‍ച്ചെയാണ് കമ്മ്യൂണിസ്റ്റ് ആചാര്യന്‍ പി കൃഷ്ണപിള്ള താമസിച്ച ചെല്ലിക്കണ്ടത്ത് വീടിന് തീയിടുകയും കഞ്ഞിക്കുഴി കണ്ണര്‍കാട്ടുള്ള സ്മാരകം അടിച്ച്‌ തകര്‍ക്കുകയും ചെയ്തത്. സംഭവം നടന്ന് ഏഴ് വര്‍ഷം തികയുമ്ബോഴാണ് കോടതി വിധി വന്നിരിക്കുന്നത്.സിപിഎമ്മിലെ വിഭാഗീയതയെ തുടര്‍ന്നാണ് ആക്രമണം നടന്നിരിക്കുന്നത് എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്.

Be the first to comment on "പി.കൃഷ്ണപിള്ള സ്മാരകം നശിപ്പിച്ച കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു."

Leave a comment

Your email address will not be published.


*