ദേശീയ വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്സ് എംപി ശശി തരൂര്‍.

ശശി തരൂര്‍

കേന്ദ്രമന്ത്രിസഭാ യോഗം കഴിഞ്ഞദിവസം അംഗീകാരം നല്‍കിയ ദേശീയ വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ (എംപി). നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടി ഇക്കാര്യത്തില്‍ സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തില്‍ സ്വാഗതം ചെയ്യേണ്ട നിരവധി കാര്യങ്ങളുണ്ടെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു.

പക്ഷെ ഇത് പാര്‍ലമെന്റില്‍ എന്ത്കൊണ്ട് ചര്‍ച്ചയ്ക്ക് വെച്ചില്ല എന്നതാണ് ബാക്കിയാവുന്ന ചോദ്യം, തരൂര്‍ ട്വീറ്റ് ചെയ്തു.1986ലെ വിദ്യാഭ്യാസ നയം 21ാം നൂറ്റാണ്ടിന് അനുസൃതമായി പരിഷ്കരിക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയത്തിലുണ്ടായിരുന്ന സമയം മുതല്‍ ഞാന്‍ ആവശ്യപ്പെടുന്ന കാര്യമാണ്. മോദി സര്‍ക്കാര്‍ ആറ് വര്‍ഷമെടുത്തായാലും ഇത് കൊണ്ടുവന്നതില്‍ സന്തോഷമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

Be the first to comment on "ദേശീയ വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്സ് എംപി ശശി തരൂര്‍."

Leave a comment

Your email address will not be published.


*