‘കൈതോല പായവിരിച്ച്‌’ എന്ന നാടന്‍പാട്ടിന്റെ ശില്‍പി ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു.

ജിതേഷ് കക്കിടിപ്പുറം

‘കൈതോല പായവരിച്ച്‌’ തുടങ്ങി നിരവധി നാടന്‍പാട്ടുകളുടെ സൃഷ്ടാവായ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു.ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കരള്‍സംബന്ധമായ അസുഖം ബാധിച്ച്‌ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.മലപ്പുറം ആലങ്കോട് സ്വദേശിയാണ്.

ഫ്ലവർസ് ചാനലിലെ ഒരു പരിപാടിയിലാണ് ‘കൈതോല പായവിരിച്ച്‌’ എന്ന ഗാനത്തിന്റെ രചയിതാവ് ജിതേഷ് ആണെന്ന് പുറംലോകം അറിഞ്ഞുതുടങ്ങിയത്.’കഥ പറയുന്ന താളിയോലകള്‍’ എന്ന നാടകം എഴുതുകയും ഗാനരചന, സഗീതം, സംവിധാനം എന്നിവ നിര്‍വഹിച്ച്‌ തൃശൂര്‍ ജനനി കമ്മ്യൂണിക്കേഷന്‍ ഒട്ടനവധി വേദികളില്‍ അവതരിപ്പിച്ചു.

പന്ത് എന്ന സിനിമയ്ക്ക് വേണ്ടി ഗാനങ്ങള്‍ എഴുതുകയും, അതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.ചഞ്ഞരംകുളം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി കോവിഡ് പരിശോധനയ്ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

Be the first to comment on "‘കൈതോല പായവിരിച്ച്‌’ എന്ന നാടന്‍പാട്ടിന്റെ ശില്‍പി ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു."

Leave a comment

Your email address will not be published.


*