ഐപിഎല്‍ അടുത്തമാസം 19 മുതല്‍ ആരംഭിക്കാന്‍ തീരുമാനമായി. യുഎഇയില്‍ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്‍ നടക്കുക.മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ മത്സരങ്ങള്‍ നടക്കാനിരുന്നത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് തീരുമാനം നീണ്ടുപോകുകയായിരുന്നു.
ടീമുകള്‍ക്ക് ഓഗസ്റ്റ് 20ന് ശേഷം യു.എ.ഇയിലേക്ക് യാത്ര ചെയ്യാമെന്ന് ബി.സി.സി.ഐ അറിയിച്ചു.ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് വേണ്ടി കോവിഡ് പ്രോട്ടോകോള്‍ രൂപീകരിക്കുന്നതിന് വേണ്ടിയാണ് ടീമുകളോട് യാത്ര ചെയുന്നത് ഓഗസ്റ്റ് 20ന് ശേഷം മതിയെന്ന് ബി.സി.സി.ഐ നിര്‍ദേശിച്ചത്.
മത്സരങ്ങള്‍ ഇന്ത്യന്‍ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും.ഐപിഎല്ലിന്റെ ചൈനീസ് സ്പോണ്സറെയും മാറ്റില്ല. ഐപിഎല്‍ സ്പോണ്‍സറായി വിവോ തുടരും. ഐപിഎല്‍ ഭരണ സമിതി യോഗത്തിന്റേതാണ് തീരുമാനം.
കൊവിഡ് മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ നാളെ ഫ്രാഞ്ചൈസികളുമായി യോഗം ചേരും. ഒരു ടീമില്‍ പരമാവധി 24 കളിക്കാരാവും ഉണ്ടാകുക. 10 ദിവസം രണ്ടു മത്സരങ്ങള്‍ വീതം നടക്കും.
Be the first to comment on "ഐപിഎല്‍ സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ നടക്കും."