രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായി അയോദ്ധ്യയിലെ സുരക്ഷ കര്‍ശനമാക്കി.

രാമക്ഷേത്രം

രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായി അയോദ്ധ്യയിലെ സുരക്ഷ കര്‍ശനമാക്കി ഉദ്യോഗസ്ഥര്‍.ഉത്തര്‍പ്രദേശ് പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.ഗതാഗതക്കുരുക്ക് ഒഴിവാക്കി യാത്ര സുഗമമാക്കുന്നതിന് നഗരത്തില്‍ പലയിടത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതിനും പ്രദേശത്ത് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭൂമിപൂജയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള ക്ഷണപത്രത്തില്‍ ക്ഷണിതാക്കള്‍ക്കായി പ്രത്യേക സുരക്ഷ കോഡ് ചേര്‍ത്തിട്ടുണ്ട്. ഇത് ഉപയോഗിച്ച്‌ മറ്റൊരു വ്യക്തിക്ക് ചടങ്ങിലേക്ക് പ്രവേശിക്കാനാകില്ലെന്ന് ശ്രീരാം ജന്മഭൂമി ക്ഷേത്രട്രസ്റ്റ് ജനറല്‍ സെക്രട്ടറി പറഞ്ഞു.

കോഡ് ഉപയോഗിച്ച്‌ ഒരു വ്യക്തിക്ക് മാത്രമേ വേദിയിലേക്ക് പോകാനാകു. ഇതിനുള്ളില്‍ കയറിയ ശേഷം ഇതേ വ്യക്തി വേദിക്ക് പുറത്ത് പോവുകയും, വീണ്ടും ഇതേ കോഡ് ഉപയോഗിച്ച്‌ കയറാന്‍ ശ്രമിച്ചാലും അത് സാധിക്കില്ല. ഓരോ വ്യക്തിക്കും ഒറ്റത്തവണ മാത്രമാണ് കോഡ് പ്രയോജനപ്പെടുന്നത്. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.

Be the first to comment on "രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായി അയോദ്ധ്യയിലെ സുരക്ഷ കര്‍ശനമാക്കി."

Leave a comment

Your email address will not be published.


*