അയോധ്യയിലെ മുസ്ലീം പള്ളിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല;യോഗി ആദിത്യനാഥ്.

യോഗി ആദിത്യനാഥ്

അയോധ്യയില്‍ മുസ്ലീം പള്ളിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചാലും പോകില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ തനിക്ക് ഒരു മതവുമായും ഒരു പ്രശ്‌നവും ഇല്ലെന്നും ഒരു മതവിഭാഗത്തില്‍ നിന്നും അകലം സൂക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് എന്റേതായ വിശ്വാസങ്ങളുണ്ട്. അവര്‍ക്ക് അവരുടേതായതും ഉണ്ട്.

ഇത് രണ്ടും ലംഘിക്കപ്പെടാന്‍ ആര്‍ക്കും താല്‍പര്യം ഉണ്ടാവില്ലെന്നും യോഗി പറഞ്ഞു. ഇഫ്താറിലോ മറ്റ് മതപരമായ ചടങ്ങിലോ പങ്കെടുത്ത് മുസ്ലീം ആചാര പ്രകാരം തൊപ്പി ധരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ കപട മതേതരവാദികളാണ്. അതൊരിക്കലും മതേതരത്വമല്ല.’

ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ നിങ്ങള്‍ എന്നോട് ചോദിച്ചാല്‍, ഒരു മത വിഭാഗവുമായും എനിക്ക് അകലമില്ല, എന്നാല്‍ യോഗി എന്ന നിലയില്‍ ചോദിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും പങ്കെടുക്കില്ല, ഹിന്ദു എന്ന നിലയില്‍, മതപരമായ നിയമങ്ങള്‍ അനുസരിച്ച്‌ ആരാധിക്കാനും ജീവിക്കാനും എനിക്ക് അവകാശമുണ്ട്.

എന്നാല്‍ മറ്റുള്ളവരുടെ പ്രവൃത്തികളില്‍ ഇടപെടാനോ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാനോ എനിക്ക് അവകാശമില്ല. നിശ്​ബദമായി ജോലി ചെയ്​ത്​ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സര്‍കാറിന്റെ ആനുകൂല്യങ്ങള്‍ എത്തിക്കുകയാണ്​ തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Be the first to comment on "അയോധ്യയിലെ മുസ്ലീം പള്ളിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല;യോഗി ആദിത്യനാഥ്."

Leave a comment

Your email address will not be published.


*