കനത്ത മഴയില്‍ പമ്ബ കരകവിഞ്ഞൊഴുകുന്നു.

പമ്ബ

ജില്ലയില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുന്ന പമ്ബയില്‍ നദി കരകവിഞ്ഞൊഴുകുന്നു.ജനവാസ മേഖലയായ റാന്നിയില്‍ പമ്ബ കരയോടു ചേര്‍ന്നാണ് ഒഴുകുന്നത്.പമ്ബ അണക്കെട്ട് തുറക്കാന്‍ സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കോഴഞ്ചേരി- തിരുവല്ല റോഡിലെ മാരാമണ്ണില്‍ വെള്ളം കയറി.

ചെങ്ങന്നൂര്‍,പുത്തന്‍കാവ്,ഇടനാട്, മംഗലം തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയാണ്. ഇവിടെയെല്ലാം ആളുകളെ മാറ്റിപ്പാര്‍പ്പിച്ച്‌ തുടങ്ങി.തോട്ടപ്പുഴശേരി പഞ്ചായത്തില്‍ 4 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഇന്നലെ വൈകിട്ടോടെ തുറന്നു.അതേസമയം സംസ്ഥാനത്തെ പല ഭാഗങ്ങളിലും ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.

Be the first to comment on "കനത്ത മഴയില്‍ പമ്ബ കരകവിഞ്ഞൊഴുകുന്നു."

Leave a comment

Your email address will not be published.


*