കരിപ്പൂര്‍ വിമാനാപകടം;ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു.

19 പേരുടെ മരണത്തിന് കാരണമായ കരിപ്പൂര്‍ വിമാനാപകടത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു.പതിനാലംഗ സംഘമാണ് ഡല്‍ഹിയില്‍ നിന്നെത്തിയത്. മാഹിതോഷ് ഭരദ്വാജ്, ഉമ ശങ്കര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് വിമാനത്താവളത്തിലെത്തി പരിശോധന നടത്തുന്നത്.

വിമാനത്താവളത്തില്‍ സുരക്ഷ പാളിച്ച ഉണ്ടോ എന്നത് ഡിജിസിഎ പരിശോധിക്കും.വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍നിന്ന് 191 യാത്രക്കാരുമായി വന്ന ദുബായില്‍നിന്നുള്ളഎയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം IX 1344 വെള്ളിയാഴ്ച രാത്രി 7.45-ഓടെയാണ് അപകടത്തില്‍പ്പെട്ടത്.

35 അടി താഴ്ചയിലേക്കു പതിച്ച വിമാനം രണ്ടായി പിളര്‍ന്നു.യാത്രക്കാരില്‍ 175 പേര്‍ മുതിര്‍ന്നവരും 10 പേര്‍ കുട്ടികളുമാണ്.കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബീച്ച്‌ ആശുപത്രി, ബേബി മെമ്മോറിയല്‍ ആശുപത്രി, മിംസ് എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മരിച്ചവരുടെ മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.

Be the first to comment on "കരിപ്പൂര്‍ വിമാനാപകടം;ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു."

Leave a comment

Your email address will not be published.


*