ഐസിസിയുടെ രാജ്യാന്തര അംപയര്‍മാരുടെ പട്ടികയില്‍ ഇടം നേടി കേരള മുന്‍ ക്രിക്കറ്റ് താരം കെ.എന്‍.അനന്തപത്മനാഭന്‍.

കെ.എന്‍.അനന്തപത്മനാഭന്‍.

ഐസിസിയുടെ രാജ്യാന്തര അംപയര്‍മാരുടെ പട്ടികയില്‍ ഇടം നേടി കേരളത്തിന്റെ മുന്‍ രഞ്ജി ടീം ക്യാപ്റ്റനായിരുന്ന തിരുവനന്തപുരം സ്വദേശി കെ.എന്‍.അനന്തപത്മനാഭന്‍.1988 മുതല്‍ 2004 വരെ കേരള ടീമംഗമായിരുന്ന അനന്തപത്മനാഭന്‍ ലെഗ് സ്പിന്നര്‍ ബൗളറും ബാറ്റ്സ്മാനുമായിരുന്നു.105 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 344 വിക്കറ്റും 2891 റണ്‍സും നേടിയിട്ടുണ്ട്.

54 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന്ന 87 വിക്കറ്റും 493 റണ്‍സും സ്വന്തമാക്കി.കരിയറില്‍ ഒരു ഇരട്ട സെഞ്ചുറിയും രണ്ടു സെഞ്ചുറികളുമുണ്ട്.എ​ലൈ​റ്റ് പാ​ന​ലി​ലെ​ത്തു​ന്ന ആ​ദ്യ മ​ല​യാ​ളി​യായ അനന്തപത്മനാഭന്‍ 50-ാം വയസ്സിലാണ് ഈ ​നേ​ട്ട​ത്തി​ലെ​ത്തു​ന്ന​ത്. ദീർഘകാലം ഐപിഎല്ലിലും അഭ്യന്തര മത്സരങ്ങളിലും അംപയറായിരുന്നു.

അ​ന്താ​രാ​ഷ്ട്ര അംപ​യ​റാ​കു​ന്ന നാ​ലാ​മ​ത്തെ മ​ല​യാ​ളി​യാ​ണ് അ​ന​ന്ത​പ​ത്മ​നാ​ഭ​ന്‍. ബി​സി​സി​ഐ​യു​ടെ ദേ​ശീ​യ ജൂ​നി​യ​ര്‍ സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി അം​ഗ​മാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. 2007-ല്‍ ​അ​ദ്ദേ​ഹം ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ന​ട​ത്തു​ന്ന ലെ​വ​ല്‍ ര​ണ്ട് കോ​ച്ചിം​ഗ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നേ​ടി.

2006-ല്‍ ​ത​ന്നെ അ​ദ്ദേ​ഹം ബി​സി​സി​ഐ​യു​ടെ അംപ​യ​റിം​ഗ് പ​രീ​ക്ഷ​യും വി​ജ​യി​ച്ചു.71 ര​ഞ്ജി ട്രോ​ഫി മ​ത്സ​ര​ങ്ങ​ളി​ല്‍ ഫീ​ല്‍​ഡ് അംപ​യ​ര്‍ ആ​യ അ​ദ്ദേ​ഹം വ​നി​ത​ക​ളു​ടെ ഏ​ഴു ടി20 ​മ​ത്സ​ര​ങ്ങ​ളും നി​യ​ന്ത്രി​ച്ചു.

Be the first to comment on "ഐസിസിയുടെ രാജ്യാന്തര അംപയര്‍മാരുടെ പട്ടികയില്‍ ഇടം നേടി കേരള മുന്‍ ക്രിക്കറ്റ് താരം കെ.എന്‍.അനന്തപത്മനാഭന്‍."

Leave a comment

Your email address will not be published.


*