തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനാനുമതി നല്‍കാന്‍ തീരുമാനം.

തിരുവിതാംകൂര്‍ ദേവസ്വം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ചിങ്ങമാസം ഒന്നാം തീയതി മുതൽ ഭക്തര്‍ക്ക് നിയന്ത്രണങ്ങളോടെ ദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഒരേസമയം അഞ്ച് പേര്‍ക്കാണ് ക്ഷേത്രത്തിനകത്ത് പ്രവേശനം അനുവദിക്കുക. ശ്രീകോവിലിന് സമീപമെത്തി ദര്‍ശനം നടത്താന്‍ ഭക്തരെ അനുവദിക്കാനാണ് തീരുമാനം. ദര്‍ശനം രാവിലെ ആറുമുതല്‍ വൈകീട്ട് ഏഴുവരെ മാത്രമായിരിക്കും.

വിശേഷാല്‍ ഗണപതി ഹോമം നടത്താനും ബോര്‍ഡ് നിര്‍ദേശം നല്‍കി.അതേസമയം, ശബരിമലയില്‍ ചിങ്ങമാസ പൂജകള്‍ക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല. നവംബറിലെ കൊവിഡ് സാഹചര്യം കൂടി കണക്കിലെടുത്താവും ശബരിമലയിലെ നിയന്ത്രണങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് ഒരു മാസം മുന്‍പ് തന്നെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ രോഗവ്യാപനം കണക്കിലെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രങ്ങളില്‍ ദര്‍ശനം വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.

Be the first to comment on "തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനാനുമതി നല്‍കാന്‍ തീരുമാനം."

Leave a comment

Your email address will not be published.


*