മുംബൈ ക്രിക്കറ്റ് താരം കരണ്‍ തിവാരി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കരണ്‍ തിവാരി

മുംബൈ ക്രിക്കറ്റ് താരം കരണ്‍ തിവാരി(27)നെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ വസതിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കരിയറിലേറ്റ തിരിച്ചടിയുടെ നിരാശയില്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം.

ടീമിലേക്ക് സെലക്ഷന്‍ ലഭിക്കാത്തതില്‍ നിരാശനാണെന്നും, ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും രാജസ്ഥാനിലുള്ള സുഹൃത്തിനെ വിളിച്ച്‌ കരണ്‍ പറഞ്ഞിരുന്നു.

രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം മുറിയിലേക്ക് പോയതിന് ശേഷമാണ് കരണ്‍ ആത്മഹത്യ ചെയ്തത്.സുഹൃത്ത് വിളിച്ച്‌ പറഞ്ഞതനുസരിച്ച്‌ വീട്ടുകാര്‍ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തു കടന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Be the first to comment on "മുംബൈ ക്രിക്കറ്റ് താരം കരണ്‍ തിവാരി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി."

Leave a comment

Your email address will not be published.


*