സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കോവിഡ്.

കോറോണ

സംസ്ഥാനത്ത് 1212 പേര്‍ക്ക് കൂടി ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചു.1068 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗ ബാധ സംസ്ഥാനത്ത് ഇന്ന് 5 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.880 പേര്‍ രോഗമുക്തരായി.

കാസര്‍ക്കോട് ചാലിങ്കല്‍ ഷംസുദ്ദീന്‍ 53, തിരുവന്തപുരം കനകാരാജ് 50, എറണാകുളം അയ്യമ്ബുഴ മറിയം കുട്ടി 77, ഇടുക്കി അജിതന്‍ 55, കോട്ടയം കാരപ്പുഴയിലെ ടികെ വാസപ്പന്‍ 89, കാസര്‍ക്കോട് ആദം കുഞ്ഞ് 67 എന്നിവരാണ് മിരിച്ചത്.ഉറവിടം അറിയാത്ത 45 പേരുണ്ട്.

വിദേശത്തുനിന്ന വന്ന 51 പേരും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന 66 പേരുമുണ്ട്. കൂടാതെ 22 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.തിരുവനന്തപുരത്ത് തീരദേശ സോണുകളില്‍ രോഗ സാധ്യത കുറയുന്ന സാഹചര്യത്തിൽ അവിടെ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചു.

Be the first to comment on "സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കോവിഡ്."

Leave a comment

Your email address will not be published.


*