പുതിയ നികുതി സംവിധാനം രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

നരേന്ദ്രമോദി

രാജ്യത്തെ സത്യസന്ധരായ നികുതിദായകരെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ നികുതി പദ്ധതിക്ക് ഇന്ന് തുടക്കം കുറിച്ചു. നികുതി പിരിവ് നടപടികള്‍ ലളിതവും സുതാര്യവുമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നികുതി മേഖലയില്‍ പുതിയ അധ്യായമാകുമെന്നും ‘സുതാര്യമായ നികുതി സമര്‍പ്പണം-സത്യസന്ധര്‍ക്ക് ആദരം’ എന്ന പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്ലാറ്റ്‌ഫോം പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചത്.

നികുതി നടപടിക്രമങ്ങള്‍ ലളിതമായി ആര്‍ക്കും നല്‍കാവുന്നതരത്തില്‍ പരിഷ്‌കരിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഫേസ്ലെസ് അസസ്‌മെന്റ്, ഫേസ്ലെസ് അപ്പീല്‍, ടാക്‌സ്‌പെയേഴ്‌സ് ചാര്‍ട്ടര്‍ തുടങ്ങിയവ പ്ലാറ്റ്‌ഫോമിലുണ്ട്.

ഫേയ്‌സ്ലെസ് അപ്പീല്‍ സേവനം സെപ്റ്റംബര്‍ 25ന് നിലവില്‍ വരുമെന്നും മോദി അറിയിച്ചു.നികുതി വകുപ്പില്‍നിന്നുള്ള ഔദ്യോഗിക സന്ദേശങ്ങള്‍ക്ക് കംപ്യൂട്ടര്‍ വഴിയുള്ള പ്രത്യേക തിരിച്ചറിയല്‍ നമ്ബറുകള്‍ ഏര്‍പ്പെടുത്തി.

ആദായനികുതി കേസുകള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞ സാമ്ബത്തികവര്‍ഷം ‘വിവാദ് സെ വിശ്വാസ്’ പദ്ധതി നടപ്പാക്കിയിരുന്നു.

Be the first to comment on "പുതിയ നികുതി സംവിധാനം രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി."

Leave a comment

Your email address will not be published.


*