മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.

വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച കേ​സി​ല്‍ മുന്‍മന്ത്രി വി കെ ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​തി​രേ അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്നു ഹൈ​ക്കോ​ട​തി.നോ​ട്ട് നി​രോ​ധ​ന​കാ​ല​ത്ത് ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മാ​ധ്യ​മ​സ്ഥാ​പ​ന​ത്തി​ന്‍റെ ര​ണ്ടു അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി പ​ത്തു​കോ​ടി രൂ​പ​യു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്നാ​ണു കേ​സ്.

വിജിലന്‍സ് ഇപ്പോള്‍ അന്വേഷിക്കുന്ന പാലാരിവട്ടം പാലം അഴിമതിയോടൊപ്പം കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയും അന്വേഷിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. ഈ ഹർജിയിലാണ് ഹൈക്കോടതി അന്വേഷണത്തിന് അനുമതി നല്‍കിയത്.

ഹൈക്കോടതി നിര്‍ദേശപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ തന്നെ സ്വാധീനിക്കാന്‍ ഇബ്രാഹിം കുഞ്ഞ് ശ്രമിച്ചതായി ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Be the first to comment on "മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി."

Leave a comment

Your email address will not be published.


*