ഗണേശ വിഗ്രഹങ്ങൾ എറിഞ്ഞുടച്ച്‌ ബഹ്റൈന്‍ സ്വദേശിനി.

ബഹ്റൈന്‍ സ്വദേശിനി

ബഹ്‌റൈനില്‍ വ്യാപാര സ്ഥാപനത്തില്‍ സൂക്ഷിച്ച ഗണേശ വിഗ്രഹങ്ങൾ എറിഞ്ഞുടച്ച്‌ മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും മനപ്പൂര്‍വ്വം നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്ത വനിതയ്‌ക്കെതിരെ നടപടിയെടുത്ത് ബഹ്‌റൈന്‍ പൊലീസ്.

ഒരു വിഭാഗം ആളുകളെയും അവരുടെ ആചാരങ്ങളെയും അപകീര്‍ത്തിപ്പെടുത്തിയതിനാണ് കേസ്.സ്ത്രീയ്ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു .
ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച്‌ നിരവധി ഗണപതി വിഗ്രഹങ്ങള്‍ കടയിലുണ്ടായിരുന്നു. ഈ വിഗ്രഹങ്ങളാണ് സ്ത്രീ നശിപ്പിച്ചത്.

ബഹ്റൈന്റെ തലസ്ഥാനമായ മനാമയിലെ ജുഫെയര്‍ പ്രദേശത്ത് താമസിക്കുന്ന 54 കാരിയാണ് വീഡിയോയില്‍ ഉള്ളത്.വീഡീയോ പുറത്ത് വന്നതോടെ ബഹ്റൈനിലെ ഹിന്ദു സമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി .അറബിയില്‍ സംസാരിക്കുന്ന സ്ത്രീ “ഇത് ഒരു മുസ്ലീം രാജ്യമാണ്” എന്ന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

ബഹ്റൈന്‍ രാജാവിന്റെ ഉപദേഷ്ടാവ് അഹമ്മദ് അല്‍ ഖലീഫ സംഭവത്തെ അപലപിച്ചു.13 ലക്ഷം ജനസംഖ്യയില്‍ 4,00,000 ആളുകളുള്ള ബഹ്റൈനിൽ 2010 ലെ സെന്‍സസ് പ്രകാരം 9.8 ശതമാനം ഹിന്ദുക്കളാണുള്ളത്.

Be the first to comment on "ഗണേശ വിഗ്രഹങ്ങൾ എറിഞ്ഞുടച്ച്‌ ബഹ്റൈന്‍ സ്വദേശിനി."

Leave a comment

Your email address will not be published.


*