വഴിയോര മത്സ്യവിപണനം പ്രാദേശിക മാര്‍ക്കറ്റുകളിലേക്ക് മാറ്റാന്‍ തൊഴിലാളികള്‍ സഹകരിക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.

ജെ. മേഴ്‌സിക്കുട്ടിയമ്മ.

കൊവിഡ് സാഹചര്യത്തില്‍ വഴിയോര മത്സ്യവിപണനം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കീഴിലുള്ള പ്രാദേശിക മാര്‍ക്കറ്റുകളിലേക്ക് മാറ്റാന്‍ തൊഴിലാളികള്‍ സഹകരിക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അഭ്യര്‍ത്ഥിച്ചു.കോവിഡ് വ്യാപന ആശങ്കയില്‍ സംസ്ഥാനത്തെ മത്സ്യവിപണന മാര്‍ക്കറ്റുകള്‍ അടച്ചിരുന്നു.

കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച്‌ സംസ്ഥാനത്തെ മാര്‍ക്കറ്റുകള്‍ തുറക്കുന്നതിനുള്ള തീരുമാനമായി. തദ്ദേശ സ്വയംഭരണ വകുപ്പുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

മത്സ്യത്തൊഴിലാളി യൂണിയന്‍ പ്രതിനിധികളും,സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമായി കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്താണ് മാര്‍ക്കറ്റുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു.

Be the first to comment on "വഴിയോര മത്സ്യവിപണനം പ്രാദേശിക മാര്‍ക്കറ്റുകളിലേക്ക് മാറ്റാന്‍ തൊഴിലാളികള്‍ സഹകരിക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ."

Leave a comment

Your email address will not be published.


*