സേവിംഗ്സ് അക്കൗണ്ടുകളില്‍ ചുമത്തിയിരുന്ന പിഴ എസ്ബിഐ ഒഴിവാക്കി.

എസ്ബിഐ

സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കി വന്ന പിഴയും എസ്.എം.എസ് നിരക്കുകളും എസ്.ബി.ഐ പൂര്‍ണമായി ഒഴിവാക്കി. എസ്ബിഐയുടെ 44 കോടി സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് പ്രയോജനകരമാണ് തീരുമാനം.

എസ്ബിഐ സേവിംഗ്സ് അക്കൌണ്ടുകളില്‍ ഉയര്‍ന്ന ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് സൗജന്യമായി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിയ്ക്കുന്നതിനുള്ള പരിധി ഉയര്‍ത്തും. നിശ്ചിത തുകയില്‍ കൂടുതല്‍ ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് പ്രതിമാസം കൂടുതല്‍ തവണ സൗജന്യമായി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിയ്ക്കാം.

ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ സേവിങ്സ് അക്കൗണ്ടില്‍ ഉള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിയ്ക്കും എന്നാണ്സൂചന.പ്രതിമാസം അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവര്‍ക്ക് അഞ്ചു രൂപ മുതല്‍ 15 രൂപ വരെ പിഴയും നികുതിയുമാണ് എസ്ബിഐ ഈടാക്കിയിരുന്നത്.

Be the first to comment on "സേവിംഗ്സ് അക്കൗണ്ടുകളില്‍ ചുമത്തിയിരുന്ന പിഴ എസ്ബിഐ ഒഴിവാക്കി."

Leave a comment

Your email address will not be published.


*