മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരേ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ജഡ്ജി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തതിനെ കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍ രഞ്ജന്‍ ഗൊഗോയി വിരമിച്ച സാഹചര്യത്തില്‍ ഹര്‍ജിക്ക് പ്രസക്തിയില്ലെന്നാണ് കോടതി കണ്ടെത്തിയത്.
അരുണ്‍ രാമചന്ദ്ര ഹുബികര്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നായിരുന്നു കേസ്. പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചു രണ്ടു വര്‍ഷമായിട്ടും ഹര്‍ജിക്കാര്‍ വാദം കേള്‍ക്കാന്‍ ആവശ്യപ്പെട്ടില്ലെന്നു ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അതേസമയം, കേസ് ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു രജിസ്ട്രിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല.
ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ സുപ്രീം കോടതിക്കു കത്തയച്ചിരുന്നുവെന്ന വാദവും കോടതി തള്ളി.കഴിഞ്ഞ നവംബറില്‍ ചീഫ് ജസ്റ്റിസ് പദവിയില്‍നിന്നു വിരമിച്ച ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തൊട്ടുപിന്നാലെ രാജ്യസഭാംഗമായി.
Be the first to comment on "രഞ്ജന്‍ ഗൊഗോയിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി."