ഡോണള്‍ഡ് ട്രംപിന്‍റെ പ്രചാരണ വിഡിയോയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

ഡോണള്‍ഡ് ട്രംപിന്‍റെ പ്രചാരണ വിഡിയോയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേയ്ക്ക് വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ഡൊണാള്‍ഡ് ട്രംപിന്‍റെ കൈ​കോ​ര്‍​ത്തു പി​ടി​ച്ചു ന​ട​ക്കു​ന്ന ന​രേ​ന്ദ്ര മോ​ദി​യുടെ വീ​ഡി​യോ​യാ​ണ് പ്ര​ചാ​ര​ണ​ത്തി​നാ​യി പു​റ​ത്തി​റ​ക്കി​യ​ത്. ഇന്ത്യന്‍ വംശജരായ അമേരിക്കന്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് പുതിയ നീക്കം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം കഴിഞ്ഞ ഫെബ്രുവരിയില്‍ അഹമ്മദാബാദില്‍ താന്‍ നടത്തിയ പ്രസംഗത്തിന്റെ ഹ്രസ്വ ദൃശ്യങ്ങളാണ് പ്രചരണത്തിന്റെ ഭാഗമായി ട്രംപ് പുറത്ത് വിട്ടിരിക്കുന്നത്.20 ലക്ഷം വരുന്ന അമേരിക്കന്‍-ഇന്ത്യക്കാരെ സ്വാധീനിക്കുക ലക്ഷ്യമിട്ടാണ് മോദിയെ പ്രചാരണത്തില്‍ ഉള്‍പ്പെടുത്തിയത്.

“നാല് വര്‍ഷം കൂടി” എന്ന് പേരിട്ടിരിക്കുന്ന വീഡിയോയ്ക്ക് 107 സെക്കന്‍ഡ് ദൈര്‍ഘ്യമാണുളളത്. എന്നാലിപ്പോള്‍ ട്രംപിനെ സംബന്ധിച്ച്‌ എതിരാളികള്‍ ശക്തരാണ്. തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ പോകുന്നത് ഇന്ത്യന്‍ വംശജ കമല ഹാരിസ് ആണ്.

അതുകൊണ്ടുതന്നെ ഇന്ത്യക്കാരെ സ്വാധീനിക്കാനുള്ള തുറുപ്പ് ചീട്ട് ഇറക്കിയിരിക്കുകയാണ് ട്രംപ്.

Be the first to comment on "ഡോണള്‍ഡ് ട്രംപിന്‍റെ പ്രചാരണ വിഡിയോയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും."

Leave a comment

Your email address will not be published.


*