നിയമസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

ബിജെപി

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.ദേശവിരുദ്ധര്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ഒ.രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് നിയമസഭയ്ക്ക് മുന്നില്‍ ബിജെപി നേതാക്കള്‍ പ്രതിഷേധിച്ചത്.മുഖ്യമന്ത്രിയുടെ ഓഫീസാണ് സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതിക്കൂട്ടിലായിരിക്കുന്നത്. കള്ളക്കടത്തുകാര്‍ക്ക് പരവതാനി വിരിക്കുന്ന, അവരുടെ പങ്ക് പറ്റുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്.

സ്വര്‍ണ കള്ളക്കടത്തിന്റെ പങ്ക് കള്ളക്കടത്തുകാരിലേക്കും തീവ്രവാദികളിലേക്കും മാത്രമല്ല എ.കെ.ജി സെന്ററിലേക്കും പോയിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ആരോപിച്ചു. സര്‍ക്കാരിനെതിരെ പ്ലക്കാര്‍ഡ് ഉയര്‍ത്തുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്ത നേതാക്കള്‍ നിയമസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്നു.

പിരിഞ്ഞു പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നേതാക്കള്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലീസ് നേതാക്കളെ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.

Be the first to comment on "നിയമസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി."

Leave a comment

Your email address will not be published.


*