ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.

ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.

ജമൈക്കന്‍ സ്​പ്രിന്‍റ്​ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്​ കോവിഡ്​ സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് രോഗം സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. ശനിയാഴ്ച കൊവിഡ് പരിശോധന നടത്തിയെന്നും പരിശോധന ഫലം പോസറ്റീവാണെന്നും ബോള്‍ട്ട് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.തന്റെ 34-ാം ജന്മദിനത്തില്‍ ജമൈക്കയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബോള്‍ട്ട് ആഘോഷ വിരുന്നില്‍ പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് കോവിഡ് പരിശോധനയില്‍ കോവിഡ് ഫലം ലഭിച്ചത്.

“എനിക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ഞാന്‍ ശനിയാഴ്ച ഒരു പരിശോധന നടത്തിയിരുന്നു. ഞാന്‍ ഉത്തരവാദിത്തത്തോടെ ഇനിയുള്ള ദിവസങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നു. അതിനാല്‍ ഞാന്‍ ഐസൊലേഷനില്‍ തുടരാനും എന്റെ സുഹൃത്തുക്കളില്‍ നിന്ന് അകന്നു നില്‍ക്കാനും പോകുന്നു. കൂടാതെ, എനിക്ക് രോഗലക്ഷണങ്ങളൊന്നുമില്ല, അതിനാല്‍ ഞാന്‍ സ്വയം പ്രതിരോധിക്കാന്‍ പോകുന്നു, “അദ്ദേഹം പറഞ്ഞു.

ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് എന്താണ് പ്രോട്ടോക്കോള്‍ എന്നും സെല്‍ഫ് ക്വാറന്റിംഗ് ചെയ്യുന്നതെങ്ങനെ എന്നും ഞാന്‍ മനസ്സിലാക്കും.സുരക്ഷിതരായിരിക്കാന്‍, ഞാന്‍ സ്വയം നിശ്ചയിച്ചിട്ടുണ്ട് മാത്രമല്ല അത് എളുപ്പത്തില്‍ കൈകാര്യം ചെയ്യും. സുരക്ഷിതമായിരിക്കുക,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാഞ്ചസ്റ്റര്‍ സിറ്റി മുന്നേറ്റ നിര താരം റഹീം സ്റ്റെര്‍ലിങ്ങിനും വൈറസ് ബാധിച്ചതായി ജമൈക്കയിലെ നേഷന്‍ വൈഡ് 90എഫ്‌എം റിപ്പോര്‍ട്ട് ചെയ്തു.

Be the first to comment on "ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു."

Leave a comment

Your email address will not be published.


*