മൊറട്ടോറിയം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി.

മൊറട്ടോറിയം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. സാധാരണക്കാരായ ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താല്‍പര്യം മാത്രം കാണുന്നതാവരുത് സര്‍ക്കാറിന്‍റെ നയമെന്നും കോടതി അഭിപ്രായപ്പെട്ടു.

ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കുന്നതില്‍ സര്‍ക്കാര്‍ നിലപാട് എടുക്കാത്തതിനെതിരെയാണ് കോടതിയുടെ വിമര്‍ശനം. ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ചാണ്‌ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വൈറസ് വ്യാപനത്തെ തടയാന്‍ കര്‍ശനമായ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സര‍്ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് രാജ്യത്തെ സമ്ബദ് വ്യവസ്ഥയില്‍ പ്രശ്നമുണ്ടായതെന്നും സുപ്രീകോടതി നീരീക്ഷിച്ചു.

മൊറട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കാനാവില്ലെന്നായിരുന്നു ആര്‍.ബി.ഐയുടെ നിലപാട്. എന്നാല്‍ ദുരന്ത നിവാരണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാനാവുമെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഹരജി സെപ്റ്റംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും.

Be the first to comment on "മൊറട്ടോറിയം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി."

Leave a comment

Your email address will not be published.


*