സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ സുരക്ഷാ ചുമതല സിഐഎസ്‌എഫ് ഏറ്റെടുത്തു.

സ്റ്റാച്യൂ ഓഫ് യൂണിറ്റി

ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ സുരക്ഷാ ചുമതല സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്(സിഐഎസ്‌എഫ്) ഏറ്റെടുത്തു.ആദ്യ ഘട്ടത്തില്‍ സുരക്ഷക്കായി 272 ജീവനക്കാരെയാണ് നിയോഗിച്ചത്.

ഡെപ്യൂട്ടി കമാന്‍ഡന്റ് റാങ്കിലുള്ള ഓഫിസര്‍ക്കായിരിക്കും ചുമതല. 350 ജീവനക്കാരെയാകും സുരക്ഷക്കായി നിയോഗിക്കുക.പ്രതിമയുടെ പ്രാധാന്യവും ഭീകരാക്രമണ സാധ്യതയും പരിഗണിച്ചാണ് വന്‍ സുരക്ഷയൊരുക്കുന്നതെന്നും റൗണ്ട് ദ ക്ലോക്ക് സുരക്ഷയായിരിക്കും ഒരുക്കകുകയെന്നും സിഐഎസ്‌എഫ് വ്യക്തമാക്കി.

ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രിയായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി. 182 മീറ്റര്‍ ആണ് ഉയരം. ലോകത്തെ ഏറ്റവും വലിയ പ്രതിമകളിലൊനാണിത്. സര്‍ദാര്‍ സരോവര്‍ ഡാമിന് അഭിമുഖമായാണ് സ്ഥാപിച്ചിരിക്കുന്നത്.

Be the first to comment on "സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ സുരക്ഷാ ചുമതല സിഐഎസ്‌എഫ് ഏറ്റെടുത്തു."

Leave a comment

Your email address will not be published.


*