വിമാനത്താവളങ്ങളുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യം; എം എ യൂസഫലി.

എം എ യൂസഫലി.

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍കരണത്തിന് പ്രതികരണവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. വിമാനത്താവളങ്ങളുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്നും എന്നാല്‍ തിരുവനന്തപുരം വിമാനത്താവള വിവാദത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .

എയര്‍പോര്‍ട് അതോറിറ്റിയുടെ ചുമതലയിലായിരുന്നപ്പോള്‍ വികസിപ്പിക്കാത്ത വിമാനത്താവളങ്ങള്‍ പലതും സ്വകാര്യ പങ്കാളിത്തം വന്ന ശേഷമാണ് മെച്ചപ്പെട്ടത്.അദാനി സുഹൃത്താണ്. പ്രശ്നങ്ങളുണ്ടെങ്കില്‍ കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണം.

എന്നാല്‍, തിരുവനന്തപുരം വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലൊന്നും താന്‍ പങ്കെടുത്തിട്ടില്ല.വിവാദങ്ങളുണ്ടായി വികസനം മുടങ്ങുന്നത് കേരളത്തിന് നല്ലതല്ല. ലോക് ഡൗണ്‍ കാലയളവിലും ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ഇന്ത്യയിലേക്കു വന്നത് മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നേട്ടമാണ്.

Be the first to comment on "വിമാനത്താവളങ്ങളുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യം; എം എ യൂസഫലി."

Leave a comment

Your email address will not be published.


*