കെഎസ്‌ആര്‍ടിസി ഇന്നുമുതല്‍ ദീര്‍ഘദൂര സര്‍വീസ് ആരംഭിക്കും.

കെഎസ്‌ആര്‍ടിസി

കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു. യാത്രക്കാര്‍ വരുന്നതിന് അനുസരിച്ചാണ് സര്‍വീസുകള്‍ നടത്തുന്നത്ത്. ഓണത്തിരക്ക് പ്രതീക്ഷിക്കുന്ന ഞായറാഴ്ച വരെ പരമാവധി ബസുകള്‍ ഓടിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഡ്രൈവറും കണ്ടക്ടറും ഇല്ലാത്തതിന്റെ പേരില്‍ സര്‍വീസ് റദ്ദാക്കാന്‍ പാടില്ല.

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം സര്‍വീസെന്നും എം.ഡി നിര്‍ദേശിച്ചു.രാവിലെ ആറുമുതല്‍ രാത്രി പത്തുവരെ സര്‍വീസ്‌ നടത്താവുന്നതാണ്.ഓണ്‍ലൈന്‍ റിസര്‍വേഷനിലൂടെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നവര്‍ക്കാണ്‌ ദീര്‍ഘദൂര യാത്ര ചെയ്യാനാവുക.

ടിക്കറ്റുകള്‍ www.online.keralartc.com വെബ്‌സൈറ്റില്‍ ലഭിക്കുന്നതാണ്‌. ഫോണ്‍: 9447071021, 0471 2463799. സെപ്തംബര്‍ രണ്ടുവരെയാണ് പൊതുഗതാഗതത്തിന് അനുമതി നല്‍കിയിട്ടുള്ളത്.

Be the first to comment on "കെഎസ്‌ആര്‍ടിസി ഇന്നുമുതല്‍ ദീര്‍ഘദൂര സര്‍വീസ് ആരംഭിക്കും."

Leave a comment

Your email address will not be published.


*